വീൽ ചെയറിനെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടി
മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു.
മലപ്പുറം കോട്ടപ്പടി ജി.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.  സ്പോട്സ് കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ സി.സുരേഷ്,
ചെസ്സ് ടെക്സിക്കൽ കമ്മറ്റി കൺവീനർ ഷിഹാബുദ്ധീൻ, മലപ്പുറം അപ് ഹിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി. സുബ്രമണ്യൻ, സ്പോർട്സ് കൗൺസിൽ പരിശീലകൻ ബാബു, പാലിയേറ്റീവ് നേഴ്സ് ഷെറിൻ എന്നിവര്‍ സംസാരിച്ചു. ഇരുപത്തിരണ്ട് പേരാണ് പരിപാടിയിൽ പങ്കെടുത്തത്.

പെരിന്തൽമണ്ണ സ്വാന്തനം ഡേ കെയറിൽ നടന്ന ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഹനീഫ മാടുമ്മൽ, അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, കൗൺസിലർ സീനത്ത്, സ്പോർട്സ് കൗൺസിൽ കോച്ച് ബാബു, ചെസ്സ് ടെക്സിക്കൽ കമ്മറ്റി കൺവീനർ ഷിഹാബുദ്ധീൻ,സ്വാന്തനം കോർഡിനേറ്റർ സലിം കീഴ്ശ്ശേരി,സീനിയർ ജില്ലാ ചെസ്സ് പരിശീലകൻ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഭിന്നശേഷി വിഭാഗങ്ങളെക്കൂടി പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി സേവന സന്നദ്ധരായ ചെസ്സ് പരിശീലകരെ ഉപയോഗപ്പെടുത്തി ആദ്യ ദിനം തിരൂര്‍ ഫാത്തിമ മാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലും കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളിലുമാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്.