ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം സംഘടിപ്പിച്ചു.

മേപ്പയ്യൂർ ടി.കെ കൺവെൻഷൻ സെൻ്ററിൽ മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ പി ശോഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി പി രമ, പഞ്ചായത്ത് അംഗങ്ങളായ റാബിയ എടത്തിക്കണ്ടി, വി പി ബിജു, ശ്രീനിലയം വിജയൻ, സെക്രട്ടറി അനിൽകുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ, ഡോ. പി മുഹമ്മദ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വി വി വിക്രം സ്വാഗതവും പാലിയേറ്റീവ് നേഴ്സ് ശോഭന കെ ജി നന്ദിയും പറഞ്ഞു