ദേശീയ യുവജന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. സ്വാമി വിവേകാനന്ദന്റെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ആദര്‍ശങ്ങള്‍ പുതിയ തലമുറ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒറ്റപ്പാലം എ.എം.സി കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് അധ്യക്ഷയായി. കോളേജ് പ്രിന്‍സിപ്പാള്‍
ഡോ. കെ. ബൈജു മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് മെമ്പര്‍ പ്രസീത, വൈസ് പ്രിന്‍സിപ്പാള്‍ നിഷാ ശശികുമാര്‍, നെഹ്‌റു യുവകേന്ദ്രം ജില്ലാ യൂത്ത് ഓഫീസര്‍ സി. ബിന്‍സി, പ്രോഗ്രാം ഓഫീസര്‍ എന്‍. കര്‍പ്പകം, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സരള എന്നിവര്‍ സംസാരിച്ചു. ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. ജനുവരി 18 വരെയാണ് ദേശീയ യുവജന വാരാഘോഷം.