പനമരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശലഭോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 41 അങ്കണവാടികളിലെ കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. പനമരം ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ടി സുബൈര്‍, ക്രിസ്റ്റീന ജോസഫ്, ഷീമ മാനുവല്‍, പഞ്ചായത്ത് സെക്രട്ടറി ടി. അജയകുമാര്‍, സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.വി റജീന, ജനപ്രതിനിധികള്‍, ഐ.സി.ഡി.എസ് അംഗങ്ങള്‍,അങ്കണവാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
