അധികാര വികേന്ദ്രീകരണത്തില്‍ പങ്കാളിത്ത വികസനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്ക വികസനം- ദേവസ്വം- പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരവും സമ്പത്തും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ താഴെത്തട്ടിലെത്തിച്ചാലേ പ്രാദേശിക വികസനം സാധ്യമാകൂ. ഇതിനായാണ് വികസന സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പങ്കാളിത്ത വികസനത്തിന്റെ മികച്ച മാതൃക കാണാനാകും. നിരവധി പ്രാദേശിക ആവശ്യങ്ങളാണ് ചര്‍ച്ചചെയ്ത് രൂപപ്പെടുത്തുന്നത്. ചേലക്കര ഗ്രാമപഞ്ചായത്തില്‍ നബാര്‍ഡിന്റെ 28 കോടി ധനസഹായം ലഭ്യമാക്കി കാര്‍ഷിക വിപണന കേന്ദ്രം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചേലക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എല്ലിശ്ശേരി വിശ്വനാഥന്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഷെലീല്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മായ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാനകി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിജിത ബിനീഷ്, എ ഇ ഗോവിന്ദന്‍, ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ജയലക്ഷ്മി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി മുരുകേശന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ഗോപാലകൃഷ്ണന്‍, ശശിധരന്‍, നിത്യ, എ കെ അഷറഫ്, ഗീത ഉണ്ണികൃഷ്ണന്‍, എല്‍സി, ടി എ കേശവന്‍കുട്ടി, കെ അംബിക, ബീന മാത്യു, പി സി മണികണ്ഠന്‍, സുമതി, എ അസനാര്‍, ജാഫര്‍മോന്‍, വി കെ ഗോപി, സുജാത, വി കെ നിര്‍മ്മല, എം എന്‍ സതീഷ് കുമാര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.