ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കിഡ്) ‘സ്‌കെയിലപ്പ് യുവര്‍ ബിസിനസ്’ വിഷയത്തില്‍   ഏകദിന ബോധവത്ക്കരണ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും.   ജനുവരി 27 ന് രാവിലെ 10  മുതല്‍ നാല് വരെ, മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് ശില്പശാല.  സംരംഭകര്‍ക്ക് പങ്കെടുക്കാം. ബിസിനസ് വിപുലീകരണത്തിനായി വ്യവസായ വകുപ്പിന്റെ വിവിധ സ്‌കീമുകള്‍, ആവശ്യമായ ലൈസന്‍സുകള്‍, മറ്റ് കൈത്താങ്ങ് സഹായങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ജി എസ് ടി ആന്റ്  ടാക്‌സേഷന്‍ തുടങ്ങിയ നിരവധി സെഷനുകള്‍  ഉള്‍പ്പെടും.   www.kied.info/training-calender/ ല്‍ ജനുവരി 22 നകം  അപേക്ഷിക്കണം. പരിശീലനം   സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്കാണ് അവസരം. ഫോണ്‍- 0484 2532890/2550322/9605542061.