മത്സ്യവകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി താത്ക്കാലിക കൗണ്‍സിലറെ രണ്ട് മാസക്കാലയളവിലേക്ക് നിയമിക്കും. യോഗ്യത: എം എസ് ഡബ്ല്യൂ കഴിഞ്ഞ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ‘മേഖല എക്സിക്യൂട്ടിവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. കാന്തി, ജി ജി ആര്‍ എ-14 എ റ്റി സി 82/258, സമദ് ഹോസ്പിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം- 695035 വിലാസത്തില്‍ ജനുവരി 24 നകം ലഭിക്കണം. ഇ-മെയില്‍ matsyatvm@gmail.com ഫോണ്‍ -0471 2325483.
