ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ സങ്കേതം തോട് വീണ്ടെടുക്കലിന് സമഗ്ര പദ്ധതിയൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളുടെ സംയോജന സാധ്യത കൂടി കണ്ടെത്തിയാണ് പദ്ധതി ഒരുങ്ങുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പി ടി എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സന്ദർശനം നടത്തി. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു.

തോടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശനം നടത്തിയ ടീം ഓരോ മേഖലയിലും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്തു. സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനത്തിന് തുടക്കം കുറിച്ചതായി എം.എൽ.എ പ്രഖ്യാപിക്കുകയും മുഴുവൻ വിഭാഗം വകുപ്പുകളുടെയും ജനങ്ങളുടെയും പിന്തുണ ആവശ്യപെടുകയും ചെയ്തു.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ നടപ്പാക്കി വരുന്ന ജല ബജറ്റ് പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ സങ്കേതം തോട് വീണ്ടെടുക്കൽ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചത്.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ നദീറ, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ്, സി.ഡബ്ല്യൂ.ആർ.ഡി.എം സയന്റിസ്റ്റ് ഡോ. ശരണ്യ, ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ രസ്ന, പഞ്ചായത്ത്‌ തല ജലസാങ്കേതിക സമിതി കൺവീനറും ജലസേചന വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുമായ വിഷ്ണു, ജില്ലാ പഞ്ചായത്ത്‌ സീനിയർ സൂപ്രണ്ട് അബ്ദുൾ നാസർ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ, ഭൂജല വകുപ്പ് അസിസ്റ്റന്റ് ജിയോളജിസ്റ്റ് സതി, ബ്ലോക്ക്‌ എക്സ്റ്റൻഷൻ ഓഫീസർ ഭൂപേഷ്, പഞ്ചായത്ത്‌ കൃഷി ഓഫീസർ ശ്യാം ദാസ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ ആതിര, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജിഷ, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ്, കില റിസോഴ്സ് റിസോഴ്സ് പേഴ്സൺ പ്രേമൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുഷമ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ, മെമ്പർമാരായ വിശ്വൻ, മൊയ്‌തു, റഫീഖ്, ഹരിതകേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക്, റിസോഴ്സ് പേഴ്സൺ രാജേഷ് തുടങ്ങിയവർ സന്ദർശനത്തിൽ പങ്കാളികളായി.