പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2024-25 വർഷം അഞ്ച്, ആറ് ക്ലാസ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് കോഴിക്കോട് ജില്ലയിൽ നിലവിൽ നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2,00,000 രൂപയിൽ അധികരിക്കരുത്.
പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായ്ക്ക, ചോലനായക്ക, കുറുമ്പർ) വാർഷിക വരുമാന പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരും മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനുള്ള പരീക്ഷ എഴുതേണ്ടതാണ്. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മാത്രം പ്രവേശനം നൽകുന്ന ഇടുക്കി ജില്ലയിലെ പൈനാവ്, വയനാട് ജില്ലയിലെ പൂക്കോട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ആറാം ക്ലാസ്സിലേക്കും മറ്റ് എം.ആർ.എസുകളിൽ അഞ്ചാം ക്ലാസ്സിലേക്കുമാണ് പ്രവേശനം നൽകുന്നത്.
അപേക്ഷകൾ ഓൺലൈനായി stmrs.in എന്ന വെബ്സൈറ്റിൽ അയക്കേണ്ടതാണ്. ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷ ഓൺലൈനായി ചെയ്തതിന്റെ രജിസ്ട്രേഷൻ സ്ലിപ്പും പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷയും സഹിതം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ താമരശ്ശേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ഫെബ്രുവരി 20ന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക മേൽപ്പറഞ്ഞ ഓഫീസുകളിൽ നിന്നോ stmrs.in എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷ മാർച്ച് 16ന് നിശ്ചിത കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. ഫോൺ : 9496070370, 9744233620 , 0495 2376364