തൃത്താല മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘എന്‍ലൈറ്റ് തൃത്താല’ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി പടിഞ്ഞാറങ്ങാടി മാക്സ് പ്ലസ് റീജന്‍സിയില്‍ സംഘടിപ്പിച്ച ‘ദിശ’ തൊഴില്‍ മേള സമാപിച്ചു.

തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് എന്‍ലൈറ്റ്. കേരള നോളജ് ഇക്കണോമി മിഷന്റെയും പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെയും കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ പത്തോളം മികച്ച കമ്പനികളിലെ ആയിരത്തിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തി.

എസ്.എസ്.എല്‍.സി /പ്ലസ്ടു,/ഡിപ്ലോമ/ഐ.ടി.ഐ അടിസ്ഥാന യോഗ്യതയുള്ള ഇരുനൂറോളം ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. 123 ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കമ്പനികളിലെ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു.