കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി)യിലെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങ് ഡിപ്പാർട്ട്മെന്റ് “Embedded System Design” ൽ അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (ASDP) സ്റ്റൈപെഡോടുകൂടി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് ഒന്നു വരെയും ഫെബ്രുവരി 14 മുതൽ മാർച്ച് 14 വരെയും രണ്ടു ബാച്ചുകളായി നടത്തുന്നു.
തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എൻജിനീയറിങ്ങ് വിഭാഗങ്ങളിൽ ബിരുദമോ/ ഡിപ്ലോമയോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.rit.ac.in അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. ബന്ധപ്പെടേണ്ട നമ്പർ: 7025424119, email: johnjohnson@rit.ac.in