പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി 10,000 രൂപ കൈപ്പറ്റിയ ദുരിതബാധിതര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേന ആറ് ഇനങ്ങള്‍ ഉള്‍പ്പെടുന്ന 500 രൂപയുടെ ഉപജീവനകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരില്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡ് ഉള്ളവര്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍, അഗതികള്‍, സ്ത്രീ-കേന്ദ്രീകത കുടുംബങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നീ പ്രത്യേകതകളോ പരാധീനതകളോ ഉള്ളവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കിറ്റുകള്‍ ലഭിക്കുന്നതിനായി അതത് വില്ലേജ് ഓഫീസറില്‍ നിന്നും സാക്ഷ്യപത്രം കൈപ്പറ്റി റേഷന്‍ കാര്‍ഡ് സഹിതം മാവേലി സ്റ്റോറുകളെ സമീപിക്കാം. കിറ്റുകള്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.