പി.കെ. ബിജു എം.പിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം ചിലവഴിച്ച് നടപ്പാക്കുന്ന അയലൂര്‍ ഗ്രാമ പഞ്ചായത്തിലെ തിരിഞ്ഞകോട് ചട്ടപ്പാറ എസ്.സി കോളനിയിലെ റോഡ് നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചു. പാതയുടെ ഇരുവശങ്ങളിലും 223 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തിയും 111 മീറ്റര്‍ കോണ്‍ക്രീറ്റും കലുങ്കും ഉള്‍പ്പെടുന്ന പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.
