കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പദ്ധതിയിലുൾപ്പെടുത്തി മൂന്ന് ഇലക്ട്രോണിക് വീൽ ചെയറുകൾ ഉൾപ്പടെ പതിനഞ്ചോളം വീൽ ചെയറുകൾ ഓക്സിലറി ക്രചെസുകൾ, വോക്കിങ് സ്റ്റിക്കുകൾ വോക്കെറുകൾ, പ്രത്യേകതരം കിടക്കകൾ തുടങ്ങിയവ വിതരണം നടത്തി.ഐസിഡിഎസ്സ് സൂപ്പർവൈസർ സബിത സി പദ്ധതി വിശദീകരണം നടത്തി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ കെ അജിത്, നിജില പറവക്കൊടി, സി പ്രജില, കെ ഇ ഇന്ദിര, കൗൺസിലർമാരായ അസീസ്, വത്സരാജ് കേളോത്ത്, കെ കെ വൈശാഗ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും ഐസിഡി എസ്സ് സൂപ്പർവൈസർ വീണ നന്ദിയും പറഞ്ഞു.