സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍ മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വീസ് ആശുപത്രിയില്‍ ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജിനീയര്‍ എന്നിവരുടെ ഒഴിവില്‍ ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം നവംബര്‍ അഞ്ചിനകം odepcprivate@gmail.com ല്‍ അപേക്ഷ അയക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.