ജീവിത ശൈലി രോഗങ്ങൾക്കായി ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ്റെ നേതൃത്വത്തിൽ സിദ്ധ ഡിസ്പെൻസറി ആരംഭിക്കുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലത്തിലെ കാക്കൂർ പഞ്ചായത്തിലാണ് ജില്ലയിലെ ആദ്യത്തെ ഡിസ്പെൻസറി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏഴാമത് സിദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പിന്റെയും പ്രാണ ക്യാമ്പയിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എലത്തൂർ സീതാറാം സ്‌കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി സി ജെസ്സി സിദ്ധ ദിന സന്ദേശം നൽകി. കൗൺസിലർമാരായ ശ്രീ മോഹൻദാസ്, ഒ പി ഷിജിന, ഡോ. എം പി ആദർശ്, സീതാറാം സ്കൂൾ മാനേജർ വി കെ അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.

ഡോ ഒ സൗമ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന ത്യാഗരാജ് സ്വാഗതവും ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. ടി അമ്പിളി കുമാരി നന്ദിയും പറഞ്ഞു. ബിഎംഡി, നാഡി എന്നിവയുടെ പരിശോധനയും സൗജന്യ രക്ത പരിശോധയും ക്യാമ്പിൻ്റെ ഭാഗമായി നടന്നു