പേവിഷബാധയെകുറിച്ചുള്ള സംശയനിവാരണത്തിനായി കൊല്ലം എസ് പി സി എയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ഇളമ്പള്ളൂര്‍ ശ്രീകണ്ഠന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

നായുടെകടിയേറ്റാല്‍ മൂന്ന് ആഴ്ച മുതല്‍ മൂന്ന് വര്‍ഷംവരെ പേ വിഷബാധയേല്‍ക്കാനുള്ള സാധ്യതയുണ്ട,് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ എടുത്താല്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകില്ല എന്നീ വസ്തുതകളും നീലമോ നാരങ്ങാ വെള്ളമോ കൊടുത്താല്‍ പേയിളകും എന്ന തെറ്റിധാരണയിലെ അപകടവും എലിയും കീരിയുമൊക്കെ രോഗവാഹകരാകാം തുടങ്ങിയ അറിവുകളുമാണ് വിദഗ്ധര്‍ പങ്കുവച്ചത്.

ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ജേക്കബ്ബ് അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍, എസ് പി സി എ സെക്രട്ടറി ബി അരവിന്ദ്, ജില്ലാ മൃഗാശുപത്രി മേധാവി ഡി. ഷൈന്‍കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ എസ് ഷീജ, സി.ആര്‍ രാധാകൃഷ്ണന്‍, സി ജനാര്‍ദ്ദനന്‍ പിള്ള, സത്യരാജ്, റിജുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.