മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 17 വാർഡുകളും സമ്പൂർണ്ണ ശുചിത്വ വാർഡുകളായി പ്രഖ്യാപിച്ച ശേഷമാണ് പഞ്ചായത്ത് തല പ്രഖ്യാപനം നടത്തിയത്. സംസ്ഥാനം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായാണ് മേപ്പയ്യൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സന്ദേശ റാലി നടത്തി.

ജില്ലാ നവകേരളം കർമ്മ പദ്ധതി കോ ഓർഡിനേറ്റർ പി.ടി. പ്രസാദ് ശുചിത്വ. സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ.പി.ശോഭ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ മെമ്പർ ശ്രീനിലയം വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ആർ ശ്രീലേഖ, എച്ച്.ഐ സൽനലാൽ, ഹരിതകർമ്മസേന സെക്രട്ടരി പി.കെ. റീജ എന്നിവർ സംസാരിച്ചു.