കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി 2.0 യുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് വി ജി ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.കെ രാധ, വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍, പഞ്ചായത്ത് സെക്രട്ടറി ബി ലതിക, ജില്ലാ പ്രോഗ്രാം മാനേജര്‍ കെ അപ്‌സന, സി.ഡി.എസ് എക്‌സിക്യൂട്ടിവ് അംഗം വിന്‍സി ബൈജു, കമ്മ്യൂണിറ്റി അംബാസിഡര്‍ കെ.സി ഗിരിജ, ആനിമേറ്റര്‍മാരായ നിഷ, ഉഷ, അക്കൗണ്ടന്റ് അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
