കുടുംബശ്രീ ജില്ലാമിഷനും പൊന്നാനി നഗരസഭയും സംയുക്തമായി ഫെബ്രുവരി പത്തിന് പൊന്നാനി എം.ഇ.എസ് കോളേജിൽ വെച്ച് മെഗാ ജോബ് മേള നടത്തുന്നു. രാവിലെ ഒമ്പത് മുതൽ ൈവകീട്ട് മൂന്ന് വരെയാണ് ജോബ് മേള. 18 മുതൽ 45 വയസ്സുവരെയുള്ള പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.
45 കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് മേളയിൽ 2000 ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താത്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെർട്ടിഫക്കറ്റുകളുടെ കോപ്പികൾ, ജോലി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, അഞ്ച് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ ഒമ്പതിന് സ്‌പോട്ട് രജിസ്‌ട്രേഷന് ഹാജരാവണം.