എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2014 ജനുവരി സെഷനിൽ സംഘടിപ്പിക്കുന്ന വിവിധ സർട്ടിഫിക്കറ്റ് – ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
യോഗ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബ്യൂട്ടികെയർ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് സ്‌പെസി ഫിക് ലേണിംഗ് ഡിസോഡേഴ്‌സ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റൻസ് കൗൺസിലിങ്, സൈക്കോളജി എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് അപ്ലൈഡ് കൗൺസിലിങ് ഫസ്റ്റ് എയ്ഡ്, ഫിറ്റ്‌നെസ് ട്രെയിനിംഗ്, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ്, മാർഷ്യൽ ആർട്‌സ്, ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ, ബാൻഡ് ഓർക്കസ്ട, സംസ്‌കൃതം ഫൈനാൻഷ്യൽ അക്കൗണ്ടിംഗ് ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പി.ജി.ഡി.സി.എ, ട്രയിനേഴ്‌സ് ട്രെയിനിംഗ്, മോണ്ടിസോറി, പെർഫോമിങ് ആർട്സ്, ഭരതനാട്യം, സോളാർ ടെക്‌നോളജി, അഡ്വാൻസ്ഡ് വെൽഡിംഗ് ടെക്‌നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി, ഇൻഡസ്ട്രിയൽ സേഫ്റ്റി മാനേജ്‌മെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ്, സേഫ്റ്റി ഓഫീസർ ട്രെയിനിംഗ്, ഫാർമസി, ഒഫ്താൽമിക് ഡെന്റൽ, സൗണ്ട് എഞ്ചിനീയറിംഗ് ആൻഡ് സൗണ്ട് റെക്കോർഡിംഗ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകൾ.
ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവും സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. മൂന്ന് മാസത്തെ കാലാവധിയുള്ള ഹ്രസ്വകാല സർട്ടിഫിക്കറ്റ് കേഴ്‌സുകളും ഉണ്ട്. കോഴ്‌സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. 18 വയസിനുമേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ആപ്ലിക്കേഷൻ ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ഫെബ്രുവരി 15 വരെ സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ടും ലഭ്യമാണ്.