പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ 5, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം (എസ്.സി., എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജനുവരി 29 മുതൽ ഫെബ്രുവരി 29 വരെ 14 ജില്ലകളിലായി നടത്തുന്നു.

നിലവിൽ 4, 10 ക്ലാസുകളിൽ പഠിയ്ക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം മൂന്ന് ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം എത്തിച്ചേരേണ്ടതാണ്.  ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേയ്ക്കും സെലക്ഷൻ നടത്തും. 5, 6, 7 ക്ലാസുകളിലെ  സെലക്ഷൻ ട്രയൽ ഫിസിക്കൽ ടെസ്റ്റിന്റെയും 8, 9, 11 ക്ലാസുകളിലേക്ക് ജില്ലാതലത്തിൽ ഏതെങ്കിലും സ്പോർട്സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ്. സെലക്ഷൻ ട്രയൽ നടത്തുന്ന തീയതിയും സ്ഥലവും സമയവും ചുവടെ പറയുന്ന പ്രകാരമാണ്. കൂടുതൽ വിവരങ്ങൾക്ക് 9447111553 എന്ന നമ്പറിൽ ബന്ധപ്പെടാം.

കാസർകോട് (29-01-2024 9.00 AM) – ഗവ. ഹയർസെക്കന്ററി സ്കൂൾ ബന്തടുക്ക, കാസർകോഡ്, കണ്ണൂർ (30-01-2024 9.00 AM) – പോലീസ് പരേഡ് ഗ്രൗണ്ട്, കണ്ണൂർ, കോഴിക്കോട് (31-01-2024 9.00 AM) – ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ്, കോഴിക്കോട്, വയനാട് (01-02-2024 9.00 AM)- സെന്റ് മേരീസ് കോളജ്, സുൽത്താൻ ബത്തേരി, വയനാട്, മലപ്പുറം (02-02-2024 9.00 AM) – വി.എം.സി.എച്ച്.എസ് വണ്ടൂർ, മലപ്പുറം, പാലക്കാട് (03-02-2024 9.00 AM) – വിക്ടോറിയ കോളേജ്, പാലക്കാട്, തൃശ്ശൂർ (05-02-2024 9.00 AM)- സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, തൃശ്ശൂർ, എറണാകുളം (06-02-2024 9.00 AM) – മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം, ആലപ്പുഴ (07-02-2024 9.00 AM)- എസ്.ഡി.വി.എച്ച്.എസ്.എസ്, ആലപ്പുഴ, കോട്ടയം (08-02-2024 9.00 AM) – മുൻസിപ്പൽ സ്റ്റേഡിയം, പാല, കോട്ടയം, ഇടുക്കി (09-02-2024 9.00 AM) – സെന്റ് ജോർജ്എച്ച്.എസ്.എസ്. ചെറുതോണി, ഇടുക്കി, പത്തനംതിട്ട (27-02-2024 9.00 AM) –  മുൻസിപ്പൽ സ്റ്റേഡിയം, പത്തനംതിട്ട, കൊല്ലം (28-02-2024 9.00 AM) – എസ്.എൻ കോളേജ് ഫോർ മെൻ, കൊല്ലം, തിരുവനന്തപുരം (29-02-2024 9.00 AM) – ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ വെള്ളയാണി.