നവംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും, സെപ്റ്റംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡി.എഡ് 1, 2. 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

വിശദമായ പരീക്ഷാഫലം പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.pareekshabhavan.kerala.gov.in) ലഭ്യമാണ്. പുനർമൂല്യനിർണയം/സ്ക്രൂട്ടണി എന്നിവയ്ക്കുള്ള അപേക്ഷകൾ ജനുവരി 30 മുതൽ ഫെബ്രുവരി മൂന്ന് വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.