ആലപ്പുഴ: എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം ഉള്ളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരും ധനതത്വം, നിയമം, കൊമേഴ്സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ്സുവരെയോ( ഏതാണോ ആദ്യം അതു വരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക കളക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. അപേക്ഷകര്‍ ബയോഡാറ്റ , സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നിശ്ചിതഫോറത്തില്‍ ഒക്ടോബര്‍ 30ന് മുന്‍പ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.