ആലപ്പുഴ: പ്രളയത്തിൽ ദുരിതത്തിലായ ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.ഐ.എം.എ ചാത്തന്നൂർ ശാഖ ഡൊണേറ്റ് എ കാറ്റിൽ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു പശുക്കളെ നൽകി. പദ്ധതിയുടെ അഞ്ചാം ഘട്ട വിതരണം പുന്നപ്ര ക്ഷീരസംഘത്തിൽ വെച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. സബ് കളക്ടർ വി.ആർ .കൃഷ്ണ തേജയുടെ സഹോദരി അനുപമയും ഒരു പശുവിനെ നൽകി. സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ മൈലാവരപ്പൂ മുൻകൈയെടുത്താരംഭിച്ച പദ്ധതിയിൽപ്പെടുത്തി ഇതിനകം 18 പശുക്കളെ ക്ഷീര കർഷകർക്കായി നൽകി. ജില്ലാക്ഷീരകർഷക പ്രളയദുരിതാശ്വാസ സമിതി ചെയർമാൻ വി.ധ്യാനസുതൻ അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലത, അസിസ്റ്റൻറ് ഡയറക്ടർ അനീഷ്, ഡോ: ജോർജ്, ഡോ: സുരേന്ദ്രൻ പിള്ള, ഡോ: ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.