അടഞ്ഞുകിടക്കുന്ന ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ രണ്ടാഴ്ചക്കകം തുറന്നുപ്രവർത്തിക്കാൻ ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. കളക്ടറേറ്റിൽ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ യോഗത്തിലാണ് കളക്ടർ നിർദേശം നൽകിയത്. പണിപൂർത്തിയായ 28 ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങളാണ് ജില്ലയിൽ പ്രവർത്തന സജ്ജമാകാനുള്ളത്.

അടഞ്ഞുകിടക്കുന്ന പകൽ വീടുകളും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കണം. തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ആർ. രജിത്ത്, അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റർ ടി.എസ് അഖിലേഷ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.