ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലാമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തു. ആലത്തൂര്‍ ആലിയാ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷണന്‍ അധ്യക്ഷനായി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി സമ്മാനദാനം നടത്തി.
ആലത്തൂര്‍, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, ഇ. രമണി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. അലീമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആസാദ് സുലൈമാന്‍, പുഷ്പലത, ഗ്രാമപഞ്ചായത്തംഗം നജീബ്, ആലത്തൂര്‍ അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ പി. വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.