കേരള ലോകായുക്ത 2024 ഫെബ്രുവരി മാസം കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 20ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സിറ്റിങ് നടത്തും. കണ്ണൂരിൽ ഫെബ്രുവരി 21ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ്  ഹാറൂൺ അൽ റഷീദും ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് സിറ്റിങ് നടത്തും.

ഫെബ്രുവരി 22ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് സിറ്റിങ് നടത്തും. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി 23ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറുൽ അൽ റഷീദ് സിറ്റിങ് നടത്തും.