സ്‌കോള്‍ കേരള മുഖേന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2018-20 ബാച്ചിലേക്ക് ഒന്നാം വര്‍ഷപ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പഠനകേന്ദ്രം അനുവദിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. രജിസ്‌ട്രേഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ംംം.രെീഹലസലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് അനുവദിച്ച പഠനകേന്ദ്രത്തില്‍ ഹാജരാക്കി, ഓഫീസ് സീല്‍ പതിച്ച് ഒക്‌ടോബര്‍ 28 മുതല്‍ ആരംഭിക്കുന്ന ഒന്നാം വര്‍ഷ സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.