തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകളുടെ അംഗീകാരത്തിനും, 2023 24 വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും, 2024-25 വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. 37 ഗ്രാമപഞ്ചായത്തുകളുടെയും 6 ബ്ലോക്ക് പഞ്ചായത്തുകളുടെയും നീലേശ്വരം കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.
അസി.കളക്ടര്‍ ദിലീപ് കെ കൈനിക്കര, ഡി.പി.സി അംഗങ്ങളായ ഗീതാ കൃഷ്ണന്‍, വി.വി.രമേശന്‍, എം.മനു ,കെ.ശകുന്തള, സി.ജെ.സജിത്ത്, ഡി.പി.സി സര്‍ക്കാര്‍ നോമിനി സി. രാമചന്ദ്രന്‍, കെ.മണികണ്ഠന്‍, എ.പി.ഉഷ, അഡ്വ.എസ്.എന്‍.സരിത, ജാസ്മിന്‍ കബീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എന്നിവരുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതി രൂപീകരണത്തിന് മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദ്ദേശിച്ചു. പദ്ധതി രൂപീകരണത്തിനായി എല്ലാ പഞ്ചായത്തുകളിലും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ആളുകളുടെ സര്‍വ്വേ സംഘടിപ്പിക്കും.