വിനോദസഞ്ചാര വകുപ്പിനുകീഴിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബാധിതരും നിര്‍ധനരുമായ വിദ്യാര്‍ഥികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കുന്നു. സഹായവിതരണത്തിന്റെ ആദ്യഗഡു വിതരണോദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 29ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നിര്‍വഹിക്കും. ടൂര്‍ഫെഡ് ചെയര്‍മാന്‍ സി. അജയകുമാര്‍ അധ്യക്ഷത വഹിക്കും. സ്ഥാപനത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് 50 കുട്ടികള്‍ക്കാണ് ധനസഹായം നല്‍കുക. ഇതില്‍ 25 പേര്‍ക്കാണ് ആദ്യഗഡുവായി നല്‍കുന്നത്.
