കിളിമാനൂർ ബ്ലോക്ക്, വെള്ളനാട് ബ്ലോക്ക്, വർക്കല നഗരസഭ, നെയ്യാറ്റിൻകര നഗരസഭ ,നെടുമങ്ങാട് നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പ്രവർത്തിക്കുന്നതിന് ജില്ല ശുചിത്വമിഷൻ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. അപേക്ഷകൾ ഫെബ്രുവരി 5 നകം tsctrivandrum@yahoo.co.in ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447345031.