കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ  തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൗജന്യമായി നടത്തുന്ന ബുക്ക് ബൈൻഡിംഗ്,  ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്,  ഓർണമെന്റ്  മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ്  കോഴ്‌സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷാ ഫോറം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി  സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം 2024 ഫെബ്രുവരി 10ന് മുമ്പായി സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്  8289827857, 0471 2345627 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.