2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുശീല കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, പഞ്ചായത്ത് ഗ്രാമപ്രസിഡന്റുമാരായ ജെ ഷാഹിദ , ഗിരിജ കുമാരി,ജി എസ് സിന്ധു, റെജി ജേക്കബ് സ്ഥിര സമിതി അധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
