മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ , സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ നല്‍കണം. 10,000 രൂപയാണ് പുരസ്‌കാരം .അപേക്ഷ ഫോറം ജില്ലയിലെ എല്ലാസര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.