കാന്റോണ്‍മെന്റ് സര്‍ക്കാര്‍ ടി ടി ഐയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മിച്ച ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനാണ് നഗരസഭയുടെ പ്രഥമ പരിഗണനയെന്ന് മേയര്‍ പറഞ്ഞു.
35 ലക്ഷം രൂപ ചെലവില്‍ രണ്ട് വിശാലമായ സ്മാര്‍ട്ട് ക്ലാസ്സ് റൂം, സ്റ്റെയര്‍ റൂം എന്നിവയാണ് സജ്ജമാക്കിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. ടി ടി ഐ പ്രിന്‍സിപ്പാള്‍ ഇ റ്റി സജി കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു