സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയന വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. www.dcesholarship.kerala.gov.in ലെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8921679554.