തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. വാഴക്കാട്, കീഴുപറമ്പ്  ഗ്രാമപഞ്ചായത്തുകള്‍, കൊണ്ടോട്ടി നഗരസഭ എന്നിവിടങ്ങളില്‍ നിന്നായി ആകെ 714 പദ്ധതികൾക്ക് യോഗത്തില്‍ അംഗീകാരം നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്തിന് 10.38 കോടി രൂപയുടെയും കിഴുപറമ്പ് ഗ്രാമപഞ്ചായത്തിന് 11.27 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരമായത്. കൊണ്ടോട്ടി നഗരസഭയുടെ 23 കോടി രൂപയുടെ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി.

ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ജില്ലാ ആസൂത്രണ സമിതി അംഗം ഇ.എൻ മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.