കൂട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പീരുമേട് സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തമിഴ് മീഡിയം 2024 -25 അദ്ധ്യായന വര്‍ഷംഅഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, ഒഇസി സമുദായത്തില്‍പ്പെട്ടവരായ വിദ്യാര്‍ഥിക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെയുള 40 സീറ്റില്‍ 10 ശതമാനം പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകര്‍ തമിഴ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരും, കുടുംബ വാര്‍ഷിക വരുമാനം 200000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം.
മറ്റ് ക്ലാസ്സുകളിലേക്കുള്ള അപേക്ഷയും ഇപ്പോള്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സും ജനനത്തീയതിയും തെളിയിക്കുന്നതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. അപേക്ഷാഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, സര്‍ക്കാര്‍ എം.ആര്‍.എസ് പീരുമേട് എന്നിവടങ്ങളില്‍ ലഭിക്കുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 29 പകല്‍ 5 ന് മുന്‍പ് ഹെഡ്മാസ്റ്റര്‍, സര്‍ക്കാര്‍ എം.ആര്‍.എസ്. പീരുമേട്, കുട്ടിക്കാനം പി.ഒ, 685531 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446050102, 9446507995