തിരുനെല്ലി ഗ്രാമ പഞ്ചായത്ത്, നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമം, ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ഗോത്ര ജനതയ്ക്കായി നടത്തുന്ന വയനാടന്‍ ജൈവ മഞ്ഞള്‍ കൃഷി പദ്ധതി മഞ്ചയുടെ വിളവെടുപ്പ് തിരുനെല്ലിയില്‍ നടത്തി. വിളവെടുപ്പ് ഉത്സവം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിമൂല ഊരില്‍ ഒരേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തത്. പ്രദേശത്തെ ‘മരുന്ത്’ കര്‍ഷക സ്വാശ്രയ സംഘമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പരിപാടിയില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ. ആര്‍ ഗണേഷ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ ഹരീന്ദ്രന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എന്‍ വിമല, ഡോ. ശാന്തിനി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പില്‍, ആയുഷ് ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യാക്കോസ്, എ.ഡി.എസ് പ്രസിഡന്റ് ശാന്താ ബാലന്‍, സെക്രട്ടറി ലിജ രവീന്ദ്രന്‍, ജോഗി പെരുമാള്‍, ശാന്ത എന്നിവര്‍ പങ്കെടുത്തു.