കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള നടത്തി. സാമ്പത്തിക വര്‍ഷം നല്‍കിയ സംരംഭക ലോണുകള്‍, സബ്സിഡികള്‍, ലൈസന്‍സുകള്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് സബ്‌സിഡി മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസിമ, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.എസ് അനുപമ, ഇ.കെ വസന്ത, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ്, അനിത ചന്ദ്രന്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്, എം.കെ മുരളീദാസന്‍, പുഷ്പ സുന്ദരന്‍, വ്യവസായ വികസന ഓഫീസര്‍ ഷീബ മുല്ലപ്പള്ളി, കേരള ബാങ്ക് മാനേജര്‍മാരായ സി.ജി പ്രകാശന്‍, ശ്യാംപ്രഭ, ഇ.ഡി.ഇ കെ.കെ അഭിഷേക് എന്നിവര്‍ സംസാരിച്ചു.
