സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി യോഗം ചേര്‍ന്നു. എ.ഡി.എം കെ.വി.ശ്രുതിയുടെ അദ്ധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അല്‍ ഹിക്മ അറബി കോളേജ് ചെങ്കള അനുവദിച്ച പാസ്സ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കാന്‍ യോഗം തീരുമാനിച്ചു. കോഴ്സുകളുടെ ദൈര്‍ഘ്യത്തിന് അനുസരിച്ചല്ലാതെ ഓരോ വര്‍ഷവും പുതിയ പാസ്സുകള്‍ അനുവദിക്കണമെന്ന് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ദേശീയ പാതയില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പാസ്സ് അനുവദിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥി വ്യാജ പാസ്സ് ഉപയോഗിച്ചത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ആര്‍.ടി.ഒ എ.സി.ഷീബ, ഡി.സി.ആര്‍.ജി എസ്.ഐ എന്‍.കെ.ദിനേശ്, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രതിനിധി എ.പ്രമോദ്, പെരിയ പോളിടെക്നിക് പ്രിന്‍സിപ്പാള്‍ പി.നാരായണ നായ്ക്, കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ എസ്.രാജു, ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികളായ ടി.ലക്ഷ്മണന്‍, സി.എ.മുഹമ്മദ് കുഞ്ഞി, കെ.ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.