ദേശീയ തൊഴിൽ സേവന കേന്ദ്രം നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള കരിയർ ടെവലപ്പ്‌മെന്റ് സെന്ററുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി ഫെബ്രുവരി 20നു രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. പ്രസ്തുത സെമിനാറിൽ കരിയർ പ്ലാനിംഗ്, ഗോൾ സെറ്റിംഗ് എന്നീ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 35 വയസ്സിനു താഴെയുള്ള സെമിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10 മണിയ്ക്ക് മുൻപായി https://forms.gle/jvyX5xHUoyHUHCyb9 എന്ന ഗൂഗിൾ ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരവരുടെ വിദ്യാഭ്യാസയോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി 20 ന് രാവിലെ 10.15 ന് National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum’ എന്ന സ്ഥാപനത്തിലെത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.