ഈ വര്‍ഷത്തെ സർവോദയ പക്ഷത്തോടനുബന്ധിച്ചുള്ള ഖാദി മേളയ്ക്ക് തുടക്കമായി. മേളയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്റ്റ് ഓഫീസർ എസ്. ഹേമകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗം സുരേഷ് മാസ്റ്റർ സംസാരിച്ചു.
ഓണം മേള 2023നോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയിൽ മൂന്നാം സമ്മാനം നേടിയ കെ. രാജുവിന് ഒരു പവന്റെ സ്വർണ നാണയം നഗരസഭാ ചെയർമാൻ കൈമാറി. റിബേറ്റ് കാലയളവിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ സ്പെഷ്യൽ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.