താനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താനൂര്‍ നിയോജക മണ്ഡലത്തില്‍ കെട്ടിട സൗകര്യങ്ങളില്ലാത്ത എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വിവിധ പഞ്ചായത്തുകളിലെ ഒമ്പത് കേന്ദ്രങ്ങള്‍ക്കാണ് തുക അനുവദിച്ചിരുന്നത്. ഇതില്‍ എട്ട് എണ്ണമാണ് പണി പൂര്‍ത്തീകരിച്ചത്.
താനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അലി അക്ബര്‍, കൗണ്‍സിലര്‍മാരായ നൗഷാദ്, ഫാത്തിമ, പി. ഷീന, കൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, മെഡിക്കല്‍ ഓഫീസര്‍ താനൂര്‍ ഡോ. എസ്. ഷംജിത, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എന്‍ അനൂപ്, മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.