ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ഇസിയാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസുകള്‍, കിറ്റ്‌വിതരണം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയും നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ് അദ്ധ്യക്ഷയായി. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ സജില, സ്ഥിരസമിതി അധ്യക്ഷരായ സനിത രാജീവ്, എന്‍ ശര്‍മ്മ, സി ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.