പൊതുവിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ 2022-23ലെ സംസ്ഥാന ബെസ്റ്റ് കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് വെണ്ടാര്‍ ശ്രീ വിദ്യാധിരാജ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം അധ്യാപകനും കരിയര്‍ മാസ്റ്ററുമായ തലവൂര്‍ മഞ്ഞക്കാല സ്വദേശി പി.എ.സജിമോന് ലഭിച്ചു.
കേരള സര്‍ക്കാരിന്റെ സംസ്ഥാന അധ്യാപക അവാര്‍ഡ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.