കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്നവരായിരിക്കണം അപേക്ഷകര്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org യിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-220308.