പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കിവരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതിയുടെ ഘടകമായ മെഡിക്കൽ/എൻജിനിയറിങ് പരിശീലന വിഭാഗത്തിന്റെ 2023-24 വർഷത്തെ ഗുണഭോക്താക്കളുടെ കരട് മുൻഗണനാപട്ടിക www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിൽ ബന്ധപ്പെടണം.