സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 20.12.2023 ലെ കാറ്റഗറി നമ്പർ 11/2023 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്ക് സെക്രട്ടറി തസ്തികയിലേക്ക് ഒ.എം.ആർ പരീക്ഷ മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ.
കാറ്റഗറി നമ്പർ 17/2023 നമ്പർ വിജ്ഞാപന പ്രകാരമുള്ള ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എഴുത്ത് പരീക്ഷയും മാർച്ച് രണ്ടിന് ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെ നടത്തും. മലപ്പുറം, കണ്ണൂർ ജില്ലകളാണ് പരീക്ഷാ കേന്ദ്രങ്ങൾ.
ഹാൾടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ നിന്ന് ഫെബ്രുവരി 19 മുതൽ ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 2468690, 2468670.